3 ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് സ്വിഗ്ഗിയിൽ ചേരാം ആപ്പ് ഡൗൺലോഡ് ചെയ്യുക നിങ്ങളുടെ പ്രൊഫൈൽ പൂർത്തിയാക്കി ഡോക്യൂമെന്റുകൾ അപ്‌ലോഡ് ചെയ്യുക നിങ്ങളുടെ യൂണിഫോമും ബാഗും നിങ്ങളുടെ വീട്ടിലിരുന്ന് കൈപ്പറ്റുക സ്വിഗ്ഗിക്കൊപ്പം ഓർഡറുകൾ ഡെലിവർ ചെയ്ത് വലിയ വരുമാനം ഏൺ ചെയ്യൂ
സ്വിഗ്ഗിയിൽ ചേരാൻ എനിക്ക് എന്ത് ഡോക്യുമെന്റുകളും ഡീറ്റെയിൽസുമാണ് ആവശ്യമുള്ളത്? നിങ്ങൾക്ക് ഇനിപ്പറയുന്ന ഡോക്യുമെന്റുകൾ ആവശ്യമാണ്. നിങ്ങളുടെ കൈവശം ഈ ഡോക്യുമെന്റുകളൊന്നും ഇല്ലെങ്കിൽ, വിഷമിക്കേണ്ട - നിങ്ങൾക്ക് അവ പിന്നീട് ഷെയർ ചെയ്യാവുന്നതാണ്. ആധാർ കാർഡ് അല്ലെങ്കിൽ വോട്ടർ കാർഡ് പാൻ കാർഡ് ഡ്രൈവിംഗ് ലൈസൻസ് (സൈക്കിളിന് ആവശ്യമില്ല) ബാങ്ക് ഡീറ്റെയിൽസ്
ഓൺബോർഡിങ് ഫീസ് ₹1500 ആണ്, എന്നാൽ സിറ്റിയെ അടിസ്ഥാനമാക്കി ഇതിന് മാറ്റം വരും. ഈ ഫീസ് ഓൺബോർഡിങ് കഴിഞ്ഞ ശേഷം പല ഇൻസ്റ്റാൾമെന്റുകളായി പിടിക്കുന്നതായിരിക്കും.
നിങ്ങളുടെ ഷിഫ്റ്റുകൾ തിരഞ്ഞെടുക്കാൻ സ്വിഗ്ഗി നിങ്ങൾക്ക് പൂർണ്ണമായ സ്വാതന്ത്ര്യം നൽകുന്നു. നിങ്ങളുടെ താൽപ്പര്യത്തെ അടിസ്ഥാനമാക്കി നിങ്ങൾക്ക് ഒരു പാർട്ട് ടൈം അല്ലെങ്കിൽ ഫുൾ ടൈം ഡെലിവറി പാർട്ട്ണർ ആകാം.
എനിക്ക് സ്വന്തമായി വാഹനം ഇല്ല. എന്നാലും എനിക്ക് ഒരു ഡെലിവറി പാർട്ട്ണറാകാൻ കഴിയുമോ? കഴിയും. ഡെലിവറികൾക്കായി നിങ്ങൾക്ക് ഒരു ബൈക്ക്/ഇ-ബൈക്ക്/സൈക്കിൾ വാടകയ്ക്ക് എടുക്കാം. വാഹനം ലഭ്യമാക്കുന്നതിന് വെണ്ടർമാരുമായി ബന്ധപ്പെടാൻ നിങ്ങളെ സഹായിക്കാനും സ്വിഗ്ഗിക്ക് കഴിഞ്ഞേക്കും. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള ഓൺബോർഡിംഗ് സെന്ററുമായി ബന്ധപ്പെടുക.
സ്വിഗ്ഗി വഴി എനിക്ക് എത്രത്തോളം ഏൺ ചെയ്യാൻ സാധിക്കും? നിങ്ങളുടെ നഗരത്തെയും നിങ്ങൾ ഡെലിവർ ചെയ്യുന്ന ഓർഡറുകളുടെ എണ്ണത്തെയും ആശ്രയിച്ചിരിക്കും സ്വിഗ്ഗിയിലെ നിങ്ങളുടെ ഏർണിങ്സ്. നിങ്ങൾക്ക് എത്രമാത്രം ഏൺ ചെയ്യാമെന്ന് മനസിലാക്കാൻ ആപ്പ് ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ ഡീറ്റെയിൽസ് പൂരിപ്പിക്കുക.
ഇതൊരു ഡെലിവറി ജോലിയല്ല, പകരം ഇത് നിങ്ങളും സ്വിഗ്ഗിയും തമ്മിലുള്ള പെയ്ഡ് പാർട്ണർഷിപ്പാണ്, അവിടെ നിങ്ങൾക്ക് പൂർത്തിയാക്കിയ ഡെലിവറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഏർണിങ്‌സ് ലഭിക്കും. നിങ്ങളുടെ ഷിഫ്റ്റുകൾ തിരഞ്ഞെടുക്കാൻ സ്വിഗ്ഗി പൂർണ്ണമായ സ്വാതന്ത്ര്യം നൽകുന്നു. നിങ്ങളുടെ മുൻഗണനയെ അടിസ്ഥാനമാക്കി നിങ്ങൾക്ക് ഒരു പാർട്ട് ടൈമോ അല്ലെങ്കിൽ മുഴുവൻ സമയ ഡെലിവറി പാട്ണറോ ആകാം.
എപ്പോൾ, എങ്ങനെയാണ് സ്വിഗ്ഗി എനിക്ക് പേയ്‌മെന്റ് നൽകുന്നത്? സ്വിഗ്ഗി എല്ലാ ആഴ്ചയും നിങ്ങളുടെ ഏർണിങ്സ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യും.
സ്വിഗ്ഗിയിൽ ജോയിൻ ചെയ്യുന്നതിന്റെ മറ്റ് നേട്ടങ്ങൾ എന്തൊക്കെയാണ്? സ്വിഗ്ഗി നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും 12 ലക്ഷം രൂപ വരെയുള്ള ഏറ്റവും മികച്ച ഇൻഷുറൻസ്, നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും വേണ്ടിയുള്ള നൈപുണ്യ വികസന പരിപാടി, എളുപ്പത്തിലുള്ള വ്യക്തിഗത വായ്പകൾ, വാഹനത്തിനുള്ള മെയിന്റനൻസ് സപ്പോർട്ട് തുടങ്ങി നിരവധി ആനുകൂല്യങ്ങൾ നൽകുന്നു. ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ ആപ്പ് ഡൗൺലോഡ് ചെയ്ത് സ്വിഗ്ഗിയിൽ ജോയിൻ ചെയ്യൂ.